Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം;  മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

Agri TV Desk by Agri TV Desk
January 16, 2025
in കൃഷിവാർത്ത
The Malampuzha Flower Festival will begin today

The Malampuzha Flower Festival will begin today

Share on FacebookShare on TwitterWhatsApp

പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് (ജനുവരി 16) രാവിലെ 11 മണിക്ക്  എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും.
ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൃഗങ്ങളുടേയും, പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരവധി സന്ദര്‍ശകര്‍ ഇത്തവണ പുഷ്‌പോത്സവം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ ആയിരിക്കും പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും നടക്കും.ജനുവരി 22 ന് പുഷ്‌പോത്സവം സമാപിക്കും.

The Malampuzha Flower Festival will begin today

ചെടികള്‍ വാങ്ങാം

പുഷ്‌പോത്സവത്തില്‍ വിദേശികളും, സ്വദേശികളുമായ വൈവിധ്യമാര്‍ന്ന പൂക്കള്‍ കാണുക മാത്രമല്ല അവ വാങ്ങാനും  സാധിക്കും. 12 നഴ്സറികളിലായി മിതമായ നിരക്കില്‍ ചെടികള്‍ ലഭിക്കും.

പാലക്കാടിന്റെ തനത് രുചി ആസ്വദിക്കാം

രുചിയുടെ പുത്തന്‍കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്രവിഭവങ്ങളും ഉള്‍പ്പെടുത്തി 19 വ്യത്യസ്ത ഫുഡ് സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

പുഷ്‌പോത്സവം: ഗതാഗത ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി

മലമ്പുഴ പുഷ്‌പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്ന് (ജനുവരി 16)മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യാനത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐ.ടി.ഐ ഗ്രൗണ്ടിലും, മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും, മലമ്പുഴ സ്‌കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണം.  കഞ്ചിക്കോട് ഭാഗത്തു നിന്നും മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ റോക്ക് ഗാര്‍ഡന് സമീപമുള്ള  നിര്‍മല മാതാ സ്‌കൂള്‍ ഗ്രൗണ്ടിലും  മലമ്പുഴ പുതിയ ബസ്സ് സ്റ്റാന്റിലും വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ത്തും പാര്‍ക്ക് ചെയ്ത ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണമെന്ന് പൊലീസ് അറിയിച്ചു.

Content summery : The Malampuzha Flower Festival will begin today

Tags: flowershowMalampuzha Flower Festival
ShareTweetSendShare
Previous Post

പുഷ്‌പോത്സവത്തിന് ഒരുങ്ങി കണ്ണൂര്‍

Next Post

ഈരാറ്റുപേട്ട കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ഇന്ന്

Related Posts

കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Next Post
Construction of Erattupetta Agricultural Skill Hub and Women's Skill Development Center inaugurated today

ഈരാറ്റുപേട്ട കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ഇന്ന്

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies