പാലക്കാട്: കേരളത്തില്‍ ഏറ്റവും അധികം വലുപ്പവും ഭാരവുമുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നത് പാലക്കാട് ജില്ലയിലെന്ന് ഫിഷറീസ് വകുപ്പ്. മലമ്പുഴ ഡാമില്‍ നിന്നാണ് വമ്പൻ മത്സ്യങ്ങളെ ലഭിക്കുന്നത്.
40 കിലോയുള്ള കട്‌ല, 20 കിലോ ഭാരമുള്ള രോഹു, എന്നിവ ഉള്‍പ്പെടെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഡാമിന്റെ വിസ്തൃതിയും ആവശ്യത്തിന് നല്ല ഭക്ഷണം ലഭിക്കുന്നതുമാണ് മീനുകളുടെ വലുപ്പത്തിന് കാരണം. ജില്ലയിലെ ജലാശയങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന 13 ഇനം മീനുകള്‍ക്ക് വംശനാശം സംഭവിച്ചുവെന്നും പലതും ഭീഷണി നേരിടുന്നുവെന്നും ഫിഷറീസ് വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന അലങ്കാര മത്സ്യമായ സക്കര്‍ ക്യാറ്റ് ഫിഷ് ജലാശയങ്ങളില്‍ പെരുകിയത് നാടന്‍ മത്സ്യങ്ങള്‍ക്ക് ഭീഷണിയായി. കുളങ്ങളില്‍ വളര്‍ത്തുന്ന നട്ടര്‍ എന്ന മത്സ്യവും ഡാമുകളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റ് മത്സ്യങ്ങളെ കൂട്ടത്തോടെ ഭക്ഷിക്കുന്നതിനാല്‍ നാടന്‍ മത്സ്യങ്ങള്‍ക്കു ഭീഷണിയാണ്.
The longest and heaviest fish in Kerala is found in Palakkad district















Discussion about this post