തിരുവനന്തപുരം: വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30. നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിള്‍, കശുമാവ്, റബ്ബര്‍,എള്ള്, മരച്ചീനി, തേയില,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ്) പയര്‍വര്‍ഗ്ഗങ്ങള്‍ (ഉഴുന്ന്, പയര്‍,ചെറുപയര്‍,ഗ്രീന്‍ പീസ്,സോയാബീന്‍) പച്ചക്കറിവിളകള്‍ (പടവലം, പാവല്‍, വള്ളി പയര്‍, കുമ്പളം, മത്തന്‍, വെള്ളരി,വെണ്ട,പച്ചമുളക്) എന്നീ വിളകള്‍ക്കും പരിരക്ഷ ലഭിക്കും.
വെള്ളപൊക്കം, മണ്ണിടിച്ചില്‍, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബര്‍ കശുമാവ്), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. സി.എസ്.സി ഡിജിറ്റല്‍ സേവകേന്ദ്രം, വഴി
റജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരാണെങ്കില്‍ അവരെ അതതു ബാങ്കുകള്‍ക്കും പദ്ധതിയില്‍ ചേര്‍ക്കാം.
അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകര്‍പ്പ്, നികുതി രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111816443, 9895443925 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
The last date for applying weather based crop insurance is June 30
Discussion about this post