സംസ്ഥാന കൃഷി വകുപ്പ് പ്രവർത്തനം ആരംഭിച്ച കേരള ഗ്രോ ഔട്ട്ലെറ്റുകളുടെയും മില്ലറ്റ് കഫെയുടെയും പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിക്കും എന്ന് കൃഷിവകുപ്പ്. നിലവിൽ സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്ഐജി, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർ ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ മൂല്യവർധനവ് നടത്തി കേരള ബ്രാൻഡിൽ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. നിലവിൽ ഇതിന്റെ പ്രവർത്തനം തിരുവനന്തപുരം, എറണാകുളം, ഇടുക്കി തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ പ്രവർത്തനസജ്ജമാണ്.
ഇത് കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം ചെറു ധാന്യ കൃഷിയുടെ പ്രാധാന്യം എല്ലാവരിലേക്ക് എത്തിക്കുവാൻ സംസ്ഥാന കൃഷി വകുപ്പ് ഒട്ടേറെ ചെറു ധാന്യ കൃഷി പ്രോത്സാഹന പരിപാടികൾ സംസ്ഥാനത്ത് നടപ്പിലാക്കും. ജനങ്ങൾക്ക് വിവിധതരം ചെറു ധാന്യങ്ങളും അതിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും യഥേഷ്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫെകളും എല്ലാ ജില്ലകളിലും തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ ആരംഭിച്ച കഴിഞ്ഞിരിക്കുന്നു. കൃഷി കൂട്ടങ്ങൾ,കാർഷിക ഉത്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറു ധാന്യ കൃഷി വ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ,അഗ്രോ സർവീസ് സെന്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനം പൂർണമായും ഏകോപിക്കുക.
The Kerala Grow Outlets and Millet Cafe which have been started by the State Agriculture Department, will spread to all districts
Discussion about this post