കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഉള്ള കർഷകർക്ക് ആധാറിന് സമാനമായ ഒരു യൂണിക് ഐഡി നൽകുമെന്നും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ ഉടൻ ആരംഭിക്കും എന്നും കൃഷി സെക്രട്ടറി ദേവേഷ് ചതുർവേദി അറിയിച്ചു. രജിസ്ട്രേഷൻ പ്രക്രിയക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പുറപ്പെടുവിക്കുമെന്നും രജിസ്ട്രേഷൻ നടപടികൾ ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തവർഷം മാർച്ചോടുകൂടി അഞ്ചുകോടിയിൽ അധികം വരുന്ന കർഷകരെ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും എന്നാണ് ഗവൺമെന്റിന്റെ കണക്കുകൂട്ടൽ.
നേരത്തെ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പദ്ധതി പ്രകാരം പൈലറ്റ് പ്രോജക്ട് നടത്തിയിരുന്നു. 19 സംസ്ഥാനങ്ങൾ ഇതിനകം തന്നെ പദ്ധതിയിൽ ഭാഗമായിട്ടുണ്ട്. മിനിമം സപ്പോർട്ട് പ്രൈസ്, ക്രെഡിറ്റ് കാർഡ് പ്രോഗ്രാം എന്നിവ ഉൾപ്പെടെ വിവിധ കാർഷിക പദ്ധതികൾ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ലഭ്യമാക്കാൻ ഇത് കർഷകരെ സഹായിക്കുമെന്നും ദേവേഷ് ചതുർവേദി പറഞ്ഞു. ഇതിന്റെ രജിസ്ട്രേഷൻ ഡ്രൈവിനായി രാജ്യത്തുടനീളം ക്യാമ്പുകൾ സംഘടിപ്പിക്കും.
The government will start registration of farmers for Aadhaar-style IDs from October
Discussion about this post