കാടിന്റെ വിപണി മൂല്യം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് വനം വകുപ്പ്. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കാൻ ഇന്ത്യൻ കറൻസിയിലാണ് മൂല്യം രേഖപ്പെടുത്തിയത്. ഒരു ഹെക്ടർ സ്ഥലത്തെ വായു, വെള്ളം, തടി മണ്ണൊലിപ്പും കൊടുങ്കാറ്റും മറ്റും തടയുന്നതിൽ ഉണ്ടാക്കുന്ന പങ്ക് എന്ന സേവനങ്ങളുടെ കണക്ക് വിപണി വിലയിൽ തയ്യാറാക്കിയിരിക്കുകയാണ് തിരുവനന്തപുരം വൈറൽ ലൈഫ് വാർഡൻ എസ്.വി വിനോദ്.
തിരുവനന്തപുരത്തെ വനമേഖലയെ വിവിധ ഭാഗങ്ങൾ ആക്കി തിരിച്ചായിരുന്നു കണക്കെടുപ്പ്. ജീനുകളുടെ സംരക്ഷണം, പരാഗണം,ജൈവിക നിയന്ത്രണം തുടങ്ങിയവയിലെ സേവനവും കണക്കിലെടുത്തു. കേരളത്തിലെ ആകെ വനസ്ഥിതി 11 52 181.4 ഹെക്ടറാണ്. അതായത് മൊത്തം ഭൂ വിസൃതിയുടെ 29.10 ശതമാനം. ഇനി സേവനങ്ങളുടെ മൂല്യം കണക്കിലെടുക്കാം.
(ഓരോ ഹെക്ടറിലും തുക കോടിയിൽ)
കൃഷിക്കുള്ള ജലം 626.4
ഇന്ധനം തീറ്റ 467.3
തടി 821
മഴക്കെടുതി തടയൽ 400. 9
ജലസംഭരണം 1901.9
പരാഗണ മൂല്യം 535.2
The forest department has set an example by recording the market value of the forest
Discussion about this post