ചെറു ധാന്യ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റോറന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മില്ലറ്റ് കഫെ എന്ന ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകൾ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം.
മില്ലറ്റ് കഫെ യുടെ ആദ്യ സംരംഭം തിരുവനന്തപുരം ഉള്ളൂരിൽ പ്രവർത്തനം ആരംഭിച്ചു. ചെറു ധാന്യങ്ങളുടെ വിവിധ മൂല്യ വർദ്ധിത വിഭവങ്ങൾ മില്ലറ്റ് കഫെകളിൽ ലഭിക്കും. അതോടൊപ്പം കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ലഭ്യമാണ്. കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, അഗ്രോ സർവീസ് സെന്ററുകൾ തുടങ്ങിയവർ ആവും കഫേകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക. കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ, കേരളഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റുകൾ മില്ലറ്റ് കഫെകൾ എന്നിവ ആദ്യഘട്ടത്തിൽ ഒരെണ്ണം വീതം ആയിരിക്കും 14 ജില്ലകളിലായി പൂർത്തീകരിക്കുക.
Content summery : The first venture of Millet Cafe started its operations in Ullur, Thiruvananthapuram.
Discussion about this post