രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈഫ് സ്റ്റോക്ക് എക്സിബിഷന് തുടക്കമായി. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. കന്നുകാലി -ക്ഷീര- കാർഷിക -മറ്റു മൃഗപരിപാലന മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നൂതന മൃഗസംരക്ഷണ പരിപാലന രീതികൾ സാധ്യമാക്കുക തുടങ്ങിയവയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
ക്ഷീര- കന്നുകാലി- വളർത്തുമൃഗ മേഖലയുടെ സമഗ്ര വികസനവും ഉത്പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കോൺക്ലേവ് ആണ് പൂക്കോട് കോളേജിൽ സംഘടിപ്പിക്കുന്നത്. മൂല്യ വർദ്ധിത ഉത്പന്നങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങൾ- പൗൾട്രി ഡയറി എന്ന വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ മാറിവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോൺക്ലേവ്.ഇത് കൂടാതെ മൂല്യ വർധന ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധൻ നയിക്കുന്ന സെമിനാറുകൾ എന്നിവയും ഇതിനോട് അനുബന്ധിച്ച് നടക്കും.
Content summery : The country’s largest global livestock exhibition has begun.
Discussion about this post