ന്യൂഡൽഹി: 16 ഭക്ഷ്യവസ്തുക്കളുടെ നിരക്ക് കൂടി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. നിരക്ക് സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന, മൊത്ത, ചില്ലറ വിലകൾ നിരീക്ഷിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നിലവിൽ 22 അവശ്യ ഭക്ഷ്യവസ്തുക്കളുടെ പ്രതിദിന വില വിവിധ സംസ്ഥാനങ്ങളിലെ 550 കേന്ദ്രങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉപഭോക്തൃകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
ബജ്‌റ, ജോവർ, റാഗി, സുജി ഗോതമ്പ്, മൈദ (ഗോതമ്പ്), കടലപ്പരിപ്പ്, നെയ്യ്, വെണ്ണ (പസ്ചറൈസ് ചെയ്തത്), വഴുതന, മുട്ട, കുരുമുളക്, മല്ലി, ജീരകം ,ചുവന്ന മുളക്, മഞ്ഞൾ പൊടി, വാഴപ്പഴം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങളിൽ ഉൾപ്പെടുന്നവ. മന്ത്രാലയത്തിലെ പൈസ് മോണിറ്ററിംഗ് ഡിവിഷൻ (PMD) ആണ് വില നിരീക്ഷിക്കുന്നത്. ദിവസവും വില രേഖപ്പെടുത്തുന്നതിനായി റിപ്പോർട്ടിംഗ് കേന്ദ്രങ്ങളെ സഹായിക്കുന്നതിന് ‘PMS മൊബൈൽ ആപ്പ് പതിപ്പ് 4.0’ പുറത്തിറക്കിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വിലസ്ഥിരതാ ഫണ്ടിന് (പിഎസ്എഫ്) കീഴിൽ സർക്കാർ 10,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഉള്ളി, ഉരുളക്കിഴങ്ങ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത കാർഷിക-ഹോർട്ടികൾച്ചറൽ ചരക്കുകളുടെ വിലക്കയറ്റത്തെ പിടിച്ചുകെട്ടാനാണ് ഈ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്. സർക്കാരിന്റെ വിപണി ഇടപെടൽ പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിടുന്നു.
The central government has also monitored the prices of 16 food items.
Discussion about this post