തിരുവനന്തപുരം: 2025 വരെ ആലപ്പുഴയിൽ താറാവ്, കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്നും മന്ത്രി പറഞ്ഞു.
2025 മാർച്ച് വരെ തത്കാലം നിരോധനം കൊണ്ടുവരേണ്ടി വരും. വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങൾ വേണ്ടി വരും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തി. 32 സ്‌പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ. ചിഞ്ചുറാണി കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുൻപുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വകഭേദം സംഭവിച്ച വൈറസാണ് രോഗം പടർത്തുന്നത്. പറക്കുന്ന പക്ഷികളിൽ വരെ രോഗം സ്ഥിരീകരിച്ചിരുന്നു.
the ban on duck and chicken breeding will have to be imposed till 2025
Discussion about this post