വയനാട്ടിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി. നാഗശലഭം, സർപ്പശലഭം എന്നിങ്ങനെ അറിയപ്പെടുന്ന നിശാശലഭത്തെയാണ് കണ്ടെത്തിയത്. കാട്ടിക്കുളത്ത് നിന്നാണ് ശലഭത്തെ കണ്ടെത്തിയത്. ‘അറ്റ്‌ലസ്’ എന്നാണ് കണ്ടെത്തിരിക്കുന്ന ചിത്രശലഭത്തിന് പേരിട്ടിരിക്കുന്നത്.
ഏറ്റവും വലിയ ചിത്രശലഭങ്ങളിലൊന്നായ ഇവയ്‌ക്ക് ഇരു ചിറകുകളുടെ അഗ്രഭാഗത്തും പാമ്പിന്റെ തലയ്‌ക്ക് സമാനമായ കൂർത്ത ഭാഗമാണുള്ളത്. അതിനാലാണ് ഇവയ്‌ക്ക് നാഗശലഭം എന്ന പേര് വന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ ഏകദേശം 240 മില്ലിമീറ്ററോളം നീളമുണ്ടെന്നും ഗവേഷകർ പറഞ്ഞു.
ചുവപ്പ് കലർന്ന തവിട്ട് നിറമാണ് കണ്ടെത്തിയ നാഗശലഭത്തിനുള്ളത്. ഇതിൽ ത്രികോണാകൃതിയിലുള്ള രൂപങ്ങളുമുണ്ട്. കൂടുതൽ പഠനങ്ങൾക്കായി ഇവയെ കാലിക്കറ്റ് സർവകലാശാലയിലെ ജന്തുവിഭാഗത്തിന് കൈമാറാനാണ് തീരുമാനം.
The Atlas moth that was spotted in Wayanad
Discussion about this post