സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ APEDA അംഗീകൃത ജൈവസാക്ഷ്യപ്പെടുത്തൽ പദ്ധതി ഈ വർഷം മുതൽ ആരംഭിക്കും. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികൾച്ചർ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA ). APEDA അംഗീകരിച്ചിട്ടുള്ള NPOP സ്റ്റാൻഡേർഡ് പ്രകാരമുള്ള തേർഡ് പാർട്ടി സർട്ടിഫിക്കേഷന്‍ പദ്ധതിക്കാണ് കൃഷിവകുപ്പ് ആരംഭം കുറിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ആവശ്യമായ അപേക്ഷകൾ സംസ്ഥാനത്ത് എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കും. പദ്ധതി പ്രകാരം ജൈവ കാർഷിക ഉല്പന്നങ്ങൾക്ക് അധികമൂല്യം ലഭിക്കും. ജൈവ കാർഷിക ഉത്പന്നങ്ങൾ വമ്പിച്ച കയറ്റുമതി സാധ്യതകൾ തുറന്നുകൊടുക്കുന്ന പദ്ധതിയിൽ കൃഷിഭവൻ മുഖാന്തരം കർഷകർക്ക് അംഗങ്ങളാകാം. ഈ ത്രീവത്സര പദ്ധതി പ്രകാരം നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾക്കുള്ള ഫീസും കർഷകന്റെ കൃഷിയിടം ജൈവവൽക്കരിക്കുന്നതിനുള്ള ചെലവുകളും കൃഷി വകുപ്പ് വഹിക്കുന്നതാണ്.
Discussion about this post