കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം സംഭവിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. ഏക്കർ കണക്കിന് കൃഷി ഭൂമികൾക്കും, വീടുകൾക്കും നാശ നഷ്ട്ടം ഉണ്ടായി. ക്യാമ്പുകളിൽ കഴിയുന്ന കർഷകർക്ക് മതിയായ സമയം കൊടുത്തുകൊണ്ട് തന്നെ അവരുടെ അപേക്ഷകൾ സ്വീകരിച്ച് നടപടി കൈക്കൊള്ളുംമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവമായി തന്നെയാണ് ഉണ്ടായിട്ടുള്ള നാഷനഷ്ട്ടങ്ങളെ സർക്കാർ കാണുന്നതെന്നും, പ്രശ്ന പരിഹാരത്തിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളുടെ സാധ്യത മുന്നില് കണ്ട് കർഷകർക്ക് ആശ്വാസമേകാനായി പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച പരിശോധനകൾ ഉടൻ ആരംഭിക്കുമെന്നും പി. പ്രസാദ് പറഞ്ഞു.
കാർഷിക മേഖലയിലെ ദുരിതങ്ങൾക്ക് പ്രത്യേക പരിഗണ നൽകാനും ആഗസ്റ്റ് പതിമൂന്നിന് ശേഷം ഉന്നതതല യോഗം വിളിച്ച ചേർക്കുകയും പ്രതിസന്ധി ഉണ്ടായ രണ്ട് മേഖലകൾ കൂടി കണക്കിലെടുത്ത് കൊണ്ട് കാർഷിക മേഖലയിയിലെ പരിഹാരത്തിനായി എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാമെന്നും യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The agriculture minister said that the Vilangad landslide has caused huge damage to the agricultural sector
Discussion about this post