തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പഴ വർഗകൃഷിക്കായി ക്ലസ്റ്റർ രൂപവത്കരിക്കുന്നു. പ്രതിവർഷം 10,000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഫല വർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുക, അതുവഴി പോഷക സമൃദ്ധിയിലേക്ക് നീങ്ങുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാനായി 200 ക്ലസ്റ്ററുകൾ
ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാനായി ഈ വർഷം 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിക്കും. ഈ വർഷം കേരളത്തിൽ 1000 ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടൻ ഫലവർഗവിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വർഗ്ഗ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞത് 25 സെൻറ് മുതൽ ഒരു ഹെക്ടർ വരെ ഒരു കർഷകന് കൃഷി ചെയ്യാൻ കഴിയും. ഫല-പുഷ്പ കൃഷിക്കായി 18 കോടി രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ഫലവർഗ്ഗ കൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാന വികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കും. പോഷകാഹാരം കുറവ് സമ്പന്നരിൽ പോലും ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമാണ് പോഷകസമൃദ്ധി മിഷൻ.
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിൽ വച്ചു നിർവഹിച്ചു.
The Agriculture Minister said that for the first time in the state, a cluster is being formed for fruit cultivation
Discussion about this post