ഇനി മുതൽ കൃഷി വകുപ്പിൽ നിന്ന് വിത്തുകളും തൈകളും ലഭിക്കുന്നതിന് കരമടച്ച രസീത് സമർപ്പിക്കേണ്ടതില്ല. കൃഷിഭവനുകൾ മുഖാന്തരം വിവിധ പദ്ധതികളുടെ ഭാഗമായി നൽകുന്ന പച്ചക്കറി വിത്തുകളും തൈകളുമാണ് നികുതി രസീത് ഇല്ലാതെ വിതരണം ചെയ്യുക.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും വാടകയ്ക്ക് താമസിക്കുന്നുവർക്കുമൊക്കെ ഇത് ഉപകാരപ്പെടും.കൃഷി ചെയ്യാൻ താത്പര്യമുള്ള ആർക്കും ഇനി തൈകളും വിത്തുകളും രസീത് ഹാജരാക്കാതെ ലഭ്യമാകും. കൃഷിഭവന് കീഴിലെ പ്രദേശത്തെ താമസക്കരാണെങ്കിലും കരമടച്ച രസീതില്ലാത്തവർക്കൊന്നും ഇതുവരെ തൈകളോ വിത്തുകളോ നൽകിയിരുന്നില്ല. ഇതിനൊരു പ്രതിവിധിയാകും പുത്തൻ തീരുമാനം.
അതിനാൽ തന്നെ സ്വന്തമായി സ്ഥലമുള്ളവർക്കും നികുതി നൽകുന്നവർക്കും മാത്രമാണ് വിത്തും മറ്റും നൽകിയിരുന്നത്. വിത്തിന് പുറമേ വളവും രസീത് ഹാജരാക്കിയാണ് കൈപ്പറ്റിയിരുന്നത്. എന്നാല്ർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല.
Tax receipt is not required to get Seed and saplings from Krishbhavan
Discussion about this post