മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് നാര് സമൃദ്ധമായ ഭക്ഷണമാണ്. നട്ട് മൂന്നോ നാലോ മാസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ഈ കിഴങ്ങുവര്‍ഗ വിളയുടെ കൃഷിയ്ക്ക് സൂര്യപ്രകാശം നല്ലപോലെ ആവശ്യമാണ്. കൂടാതെ വെള്ളക്കെട്ടുള്ള സ്ഥലത്ത് നടാന്‍ പാടില്ല.
നാലോ അഞ്ചോ മുട്ടുകളുള്ള വള്ളികഷ്ണങ്ങളാണ് നടീല്‍വസ്തു. കൃഷിയിടം നന്നായി കിളച്ചോ തടമെടുത്തോ കൂന കൂട്ടിയോ വള്ളി നടാം. അടിവളം ചേര്‍ക്കണം. സെന്റിന് 40 കിലോ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് അടിവളം ആയി ചേര്‍ക്കണം. ഒരു സെന്റിന് 2 കിലോ കുമ്മായം ചേര്‍ക്കാം. ഒരു സെന്റിന് 650 ഗ്രാം യൂറിയ, ഒരു കിലോ രാജ്‌ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ രാസവളങ്ങളും ചേര്‍ക്കാം. നടുന്ന സമയത്ത് മ്പോള്‍ അതിന്റെ മധ്യഭാഗത്തെ മുട്ടുകള്‍ മണ്ണില്‍ നന്നായി താഴ്ത്തിയും മുറിച്ച അഗ്രഭാഗങ്ങള്‍ പുറത്തുമായി വേണം നടാന്‍. കൂനകളിലാണ് നടുന്നതെങ്കില്‍ കൂനകള്‍ തമ്മില്‍ രണ്ടരയടി അകലം വേണം. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കളനീക്കി മണ്ണ് കൂട്ടണം. ഇലകള്‍ മഞ്ഞളിച്ചുണങ്ങുമ്പോള്‍ വിളവെടുക്കാം.
കിഴങ്ങുചെള്ളാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന കീടം. ഇത് കിഴങ്ങു തുളച്ചു നശിപ്പിക്കും. കമ്യൂണിസ്റ്റ് പച്ച കൊണ്ട് തടത്തില്‍ പുതയിടുന്നതിലൂടെ ഒരു പരിധി വരെ ഇത് പ്രതിരോധിക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും ഗുണം ചെയ്യും.
Discussion about this post