സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടന്നുവരികയാണ്. ജൂണ്‍ 15 നകം വ്യക്തികള്‍ /ഗ്രൂപ്പുകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നത്. 25000 ഹെക്ടർ തരിശുഭൂമി കൃഷി യോഗ്യമാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.നിലവിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ, തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ഒരുങ്ങുന്നവർക്ക് ഉള്ള സുവർണാവസരമാണ്.വ്യക്തികൾ, ഗ്രൂപ്പ്, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.സുഭിക്ഷ കേരളത്തിന്റെ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സൈറ്റ് സന്ദർശിക്കാവുന്നതാണ്.aims/kerala.gov.in/subhikshakeralam എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Discussion about this post