കർഷകർക്ക് പ്രതീക്ഷയായി സുഭിക്ഷ കേരളം പദ്ധതി രജിസട്രേഷൻ ആരംഭിച്ചു.
നെല്ല് , പഴം , പച്ചക്കറി, കിഴങ്ങ് വർഗ്ഗം, ചെറുധാന്യം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടാകും പ്രവർത്തനങ്ങൾ നടക്കുക.
25000 ഹെക്ടർ തരിശുഭൂമി കൃഷി യോഗ്യമാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ, തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ഒരുങ്ങുന്നവർക്ക് ഉള്ള സുവർണാവസരമാണ്.
സുഭിക്ഷാ കേരളത്തിന്റെ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സൈറ്റ് സന്ദർശിക്കാവുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ സന്ദർശിക്കാനും, പുതുതായി ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാനും ഉള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്നവര്‍ വ്യക്തിഗത വിവരങ്ങൾക്ക് പുറമെ കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ നൽകണം. ഇതിന് പുറമെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെ വിവരങ്ങൾ, വിളവെടുപ്പ് എന്നീവയുടെ വിശദാംശങ്ങളും ശേഖരിക്കാവുന്നതാണ്.
കൂടാതെ വ്യക്തികൾ, ഗ്രൂപ്പ്, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post