കാർഷിക മേഖലയിൽ കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംയുക്തമായി നടത്തിയ ‘സിറ്റുവേഷൻ അസസ്മെന്റ് സർവ്വേ ഓഫ് അഗ്രികൾച്ചർ ഹൗസ്ഹോൾഡ് ഇൻ കേരള 2014 – 2025’ സർവേയിൽ കണ്ടെത്തൽ.
വിള ഉൽപാദനം, തോട്ടം, മൃഗസംരക്ഷണം, മീൻപിടുത്തം,പാൽ ഉൽപാദനം തുടങ്ങി മേഖലകളിലായി 2019ൽ 14.67 ലക്ഷം കുടുംബങ്ങളാണ് കൃഷിയെ ആശ്രയിച്ചിരുന്നത് എന്നാൽ 2024 -25 വർഷം ഇത് 19.47 ലക്ഷം ആയി ഉയർന്നു. 32.72% ആണ് വർദ്ധന.
Discussion about this post