2024 -25 സീസണിലേക്ക് നെല്ല് സംഭരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും താൽപര്യമുള്ള മില്ലുടമകളിൽ നിന്ന് സപ്ലൈകോ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്ക് ഈ രംഗത്തെ ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. സപ്ലൈകോ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരിക്കണം. താല്പര്യമുള്ള മില്ലുടമകൾക്ക് സെപ്റ്റംബർ 30 വരെ സപ്ലൈകോ ഹെഡ് ഓഫീസിൽ അപേക്ഷകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വെബ്സൈറ്റ് www.supplycopaddy.in
Discussion about this post