അവശ്യസാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് കുത്തനെ സപ്ലൈകോ ഉയർത്തിയത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രണ്ടാഴ്ച മുൻപ് വിപണിയിലെ വിലവർധനവിനെതിരെ സർക്കാറിന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ തന്നെയാണ് ഓണത്തിന് ആവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർത്തിയത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും.
അതിന് മുന്നോടിയായാണ് ഈ വിലവർധനവ്. പഞ്ചസാരയ്ക്ക് വില 6 രൂപയോളം ആണ് വർധിപ്പിച്ചത്. മുൻപ് 27 രൂപ മാത്രമായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 33 രൂപയാണ്. കുറവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയിലേക്ക് കുതിച്ചു. തുവര പരിപ്പിന്റെ വിലയാവട്ടെ 11 1 രൂപയിൽ നിന്ന് 115 രൂപയാക്കിയും ഉയർത്തി. സബ്സിഡി ഇനത്തിൽപ്പെട്ട നാലിനം അരികളിൽ ജയയ്ക്കു മാത്രമാണ് വില കൂടാതെയുള്ളത്. ഇ -ടെൻഡറിൽ ഉണ്ടായ വിലവർധനമാണ് അവശ്യസാധനങ്ങളുടെ വില ഉയർത്താനുള്ള കാരണമായി ഗവൺമെൻറ് പറയുന്നത്. എന്തുതന്നെയായാലും ഓണം അടുക്കുന്ന ഈ വേളയിൽ സാധനങ്ങളുടെ വില കൂത്തനെ ഉയർത്തിയ സപ്ലൈകോ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Supplyco has hiked prices of essential commodities
Discussion about this post