ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കിയിരിക്കുകയാണ് സപ്ലൈകോ. ഓഗസ്റ്റ് 27 ന് സപ്ലൈകോയുടെ വരുമാനം 17.58 കോടി രൂപയായിരുന്നു. 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണ ഇറക്കിയതും, കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരി സജ്ജമാക്കിയത് സപ്ലൈക്കോയുടെ വരുമാനം ഇരട്ടിയാക്കി.

സബ്സിഡി വസ്തുക്കൾ അതിവേഗത്തിലാണ് വിറ്റു പോകുന്നത്. പുറം വിപണിയിൽ 529 രൂപയുള്ള ശബരി ബ്രാൻഡ് 349 രൂപയ്ക്ക് സപ്ലൈകോയ്ക്ക് നൽകാൻ സാധിച്ചത് സർക്കാരിന് നേട്ടമായി. ഇനി സെപ്റ്റംബർ ഒന്നിന് ഒരുതവണ കൂടി വിലകുറയ്ക്കും കേരഫെഡും നിലവിൽ വിലകുറച്ചിട്ടുണ്ട്.
Discussion about this post