പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതിലൂടെയാണ് നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം തടഞ്ഞുനിർത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവഘട്ടങ്ങളിൽ ഇത്തരം ഫെയറുകൾ വലിയതോതിലാണ് നാട്ടിൽ ജനങ്ങൾക്ക് ഗുണകരമാകുന്നത്. നിത്യോപയോഗസാധനങ്ങളിൽ 13 എണ്ണത്തിന്റെ വില ഈ സർക്കാർ വന്ന ശേഷം മാറ്റമില്ലാതെ നിലനിർത്തുന്നുണ്ട്. എന്നാൽ, രാജ്യത്താകെയുള്ള അവസ്ഥ നമ്മളെയും ബാധിക്കുന്നുണ്ട്.
എന്നാൽ നാം നല്ല നിലയ്ക്ക് തന്നെ ക്രിസ്മസ് ഫെയറുകളിൽ സാധനങ്ങൾ ലഭ്യമാക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ പ്രത്യേക ഫെയറുകൾ ആരംഭിക്കുന്നുണ്ട്. ഇതിനുപുറമേ, എല്ലാ സൂപ്പർമാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ക്രിസ്മസ് മെട്രോ ഫെയറിലെ വിലവിവരം: ഇനം, സപ്ലൈകോ വില, ഓപ്പൺ മാർക്കറ്റ്, നോൺ സബ്സിഡി വില എന്ന ക്രമത്തിൽ:
ചെറുപയർ, 74, 100, 90, വൻപയർ, 45, 84, 81, തൂവരപരിപ്പ്, 65, 102, 90, ഉഴുന്ന്, 66, 130, 115, കടല, 43, 64, 60, മുളക്, 75, 180, 170, മല്ലി, 82, 90, -, പഞ്ചസാര, 22, 39, 37, പച്ചരി, 23, 30, 28, മട്ട അരി, 24, 38, 34, ജയ അരി, 25, 37, 36, വെളിച്ചെണ്ണ, 46, 80, 98, സവാള, 95, 129.
Discussion about this post