സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകൾക്ക് പകരം സപ്ലൈകോ വഴി നൽകിയേക്കും. 5.87 ലക്ഷം വരുന്ന മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഇത്തവണ കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കട വഴിയായിരുന്നു കിറ്റ് വിതരണം.
കമ്മീഷൻ കുടിശ്ശിക നൽകാത്തതാണ് കിറ്റ് വിതരണം സപ്ലൈകോ വഴിയാക്കാൻ ആലോചിക്കുന്നത്. ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻകടകളിലെത്തിക്കാനുള്ള ബുദ്ധിമുട്ടും മുൻപ് വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷൻ കുടിശ്ശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഈ നീക്കം.
സപ്ലൈകോയുടെ മാവേലി സ്റ്റോർ ഉൾപ്പടെയുള്ള വിൽപശാലകൾ വഴി നിലവിൽ റേഷൻകാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഇതേ സംവിധാനം കിറ്റ് വിതരണത്തിലും നടത്താനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും (അന്ത്യോദയ അന്ന യോജന) ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ഓണത്തോടനുബന്ധിച്ച് 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് നൽകും. ആകെ 5,99,000 കിറ്റുകൾ നൽകും. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Supply of Onam kit may be done through Supplyco instead of ration shops
Discussion about this post