Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വെയിലില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല; വെയിലും വിളവും തമ്മിലുള്ള ബന്ധം അറിയാം

Agri TV Desk by Agri TV Desk
January 10, 2024
in അറിവുകൾ
Share on FacebookShare on TwitterWhatsApp

കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് ‘വെയിലില്ലെങ്കിൽ വിളവില്ല’ എന്നത്.
ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് ഇന്നത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം.
വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ചർച്ച ചെയ്യുന്നത്.
സൂര്യപ്രകാശം (Light Energy ) എന്ന ഇന്ധനമുപയോഗിച്ച്, ഇലകളാകുന്ന പാത്രത്തിൽ, ഹരിതകത്തിന്റെ (Chlorophyll ) മധ്യസ്ഥതയിൽ വെള്ളവും (H2O) വളവും (17 അവശ്യമൂലകങ്ങൾ ) കാർബൺ ഡയോക്സയ്ഡും (CO2) ചേരുമ്പോൾ അന്നജം (C6 H12 O6 ) ഉണ്ടാകുന്നു.പയർച്ചെടികൾക്ക്, മറ്റ് ചെടികളെക്കാൾ ഒരു പടികൂടിക്കടന്ന് പ്രോട്ടീൻ നിർമ്മിക്കാനുള്ള സവിശേഷകഴിവും ഉണ്ട്.എണ്ണക്കുരു വിളകൾക്ക് (oil seed crops ) ഇതേ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് കൊഴുപ്പും എണ്ണയും (fats & oils ) ഉത്പാദിപ്പിക്കാനുമാകും..ഒരേ അസംസ്കൃത വസ്തുക്കളിൽനിന്ന് വ്യത്യസ്തമായ വിഭവങ്ങൾ!പ്രകൃതിയുടെ മറിമായംഈ ഉത്പന്നങ്ങൾ(അന്നജം, മാംസ്യം, കൊഴുപ്പ് /എണ്ണ എന്നിവ ) ചെടികൾ,വേരുകളിലോ ഇലകളിലോ പൂവുകളിലോ കായ്കളിലോ തണ്ടുകളിലോ വിത്തുകളിലോ കിഴങ്ങുകളിലോ തരാതരം പോലെ സംഭരിച്ച്, സൂക്ഷിച്ചു വയ്ക്കുന്നു. നമ്മൾ അത് മോഷ്ടിക്കുന്നു.ചെടികൾക്ക് സൃഷ്ടാവ് നൽകിയിട്ടുള്ള ഈ സവിശേഷ കഴിവാണ് (പ്രകാശ സംശ്ലേഷണം ) ഈ ലോകത്ത് ജീവൻ നില നിൽക്കാൻ തന്നെ കാരണം.
‘എന്റേതായൊന്നുമില്ലെന്നാൽ എല്ലാമെനിക്കായി’ എന്നാണല്ലോ,നമ്മൾ ഹോമോ സാപ്പിയൻസിന്റെ കാഴ്ചപ്പാട്.

ഓരോ ചെടിക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ തോത് വ്യത്യസ്തമാണ്; ‘തെങ്ങിന്റെ തളപ്പല്ല കവുങ്ങിന് ‘ എന്നു പറയുമ്പോലെ. പ്രകാശം എത്രമാത്രം വേണം എന്നതിനെ ആസ്പദമാക്കി ചെടികളെ നമുക്ക് താഴെപ്പറയുന്നപോലെ തരംതിരിക്കാം.
തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യപ്രകാശവും ആഗ്രഹിക്കുന്നവ. (Sun loving Plants, Heliophytes).ഭാഗികമായി തണൽ സഹിക്കുന്നവ. (Shade Tolerant Plants).
അരിച്ചിറങ്ങുന്ന സൂര്യപ്രകാശം (Filtered sunlight ) മാത്രം ഇഷ്ടപ്പെടുന്നവ.
തണൽ ഇഷ്ടപ്പെടുന്ന ചെടികൾ (Shade loving /Sciophytes).ചെടികളുടെ ഈ സ്വഭാവവിശേഷങ്ങള്‍ തിരിച്ചറിഞ്ഞ്, തന്റെ ഫാമിലെ ഓരോയിടങ്ങളിൽ വെയിൽ ലഭ്യത നോക്കി വിളകൾ തെരഞ്ഞെടുക്കുന്ന കർഷകന്, മറ്റു കാര്യങ്ങൾ കൂടി (വിത്ത്, വളം, വെള്ളം, വിപണി, വില എന്നിവ ) ഒത്തുവന്നാൽ വിജയം സുനിശ്ചിതമാണ്.സൂര്യപ്രകാശത്തിൽ തരംഗദൈർഘ്യം (Wave length) കുറഞ്ഞ നീലയും തരംഗദൈർഘ്യം കൂടിയ ചുവപ്പും ആണ് ചെടികൾ കൂടുതലായി ആഗിരണം ചെയ്യുന്നത്.രാവിലെയുള്ള വെയിലിൽ നീലരശ്മികൾ കൂടുതലും ഉച്ചകഴിഞ്ഞ് ചുവപ്പുരശ്മികൾ കൂടുതലും ആയിരിക്കും. അതായത്, രാവിലത്തെ വെയിൽ പച്ചക്കറികൾക്ക് കൂടുതൽ ഉത്തമമാണ്.

വെയിലിന്റെ ദിശ നോക്കി, ചെടികൾ നട്ട്, വെയിലറിഞ്ഞ് കൃഷി ചെയ്യണമെന്ന് അറിവുള്ള കര്‍ഷകര്‍ പറയും.കിഴക്കുനിന്നുള്ള വെയിൽ ചൂട് കുറഞ്ഞതാണ്. പടിഞ്ഞാറു നിന്നുള്ളത് ചൂടേറിയതും. വടക്കുകിഴക്ക് നിന്നുള്ള വെയിൽ നല്ലതാണ്. ആയതിനാൽ വൃക്ഷവിളകൾ വയ്ക്കാൻ വടക്കുദിക്ക്‌ അനുയോജ്യം. താങ്ങുമരത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് കുരുമുളകുവള്ളികൾ നടാം.തെക്കുപടിഞ്ഞാറൻ വെയിൽ കടുപ്പമുള്ളതാണ്. അതിനാൽ തെങ്ങിൻ തൈകൾക്ക് ആ ദിശയിൽനിന്ന് വെയിലേക്കാതിരിക്കാൻ തണൽ നൽകണം.(പുതുതായി തെങ്ങിൻ തൈകൾ നടന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം ).
ഫലവൃക്ഷങ്ങളുടെ പടിഞ്ഞാറൻ വെയിൽ നേരിട്ടു തട്ടുന്ന ചില്ലകൾ ആദ്യം പൂവിടുമത്രേ. ഗ്രാമ്പൂ ഉദാഹരണമാണ്. തരംഗദൈർഘ്യം കൂടിയ ചുവപ്പിന്റെ കളിയാണത്. ഇഞ്ചി, മഞ്ഞൾ എന്നിവ പടിഞ്ഞാറുദിശയിൽ നട്ടാൽ വിളവ് കൂടും.

പഴമക്കാര്‍ മുളക്കരുത്ത്, കിട്ടാനായി പടിഞ്ഞാറുഭിത്തിയിൽ ചാണകമൊട്ടിച്ച്, അതിൽ വിത്തു പതിച്ചു വെയിൽ കൊള്ളിച്ച് നടുമായിരുന്നുവത്രേ. പടിഞ്ഞാറോട്ട് ചെരിവുള്ള കുന്നുകൾ തേയില, കാപ്പി തുടങ്ങിയ കൃഷികള്‍ക്ക് കൂടുതൽ അനുയോജ്യമാണ്.
നമ്മൾ കൃഷി ചെയ്യുന്ന ഏതാണ്ട് എല്ലാ വിളകളും ദിവസം 6 മണിക്കൂറിൽ കൂടുതൽ വെയിൽ ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, വിവിധതരം കിഴങ്ങുകൾ , കൂവ, കാന്താരിമുളക് എന്നിവ കുറച്ചൊക്കെ തണൽ സഹിക്കും.വെയിലില്ലാത്തിടത്ത് നേന്ത്രവാഴക്കൃഷിക്ക് ഇറങ്ങരുത്. ഏത്തവാഴയ്ക്ക് ‘മുകളിൽ തീ, കീഴെ നനവ്’ എന്നാണ് ചൊല്ല്.എന്നാൽ ഞാലിപ്പൂവൻ, പാളയൻകോടൻ, മൊന്തൻ, റോബസ്റ്റ, പടറ്റി തുടങ്ങിയ ഇനങ്ങള്‍ കുറെയൊക്കെ തണൽ സഹിക്കും. ഇവ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായി നടാം.

നമ്മുടെ പച്ചക്കറികൾ എല്ലാത്തിനും ആറുമണിക്കൂറിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലങ്ങൾ തന്നെ വേണം. കൂട്ടത്തില്‍ മുളക് അല്പമൊക്കെ വെയിലില്ലായ്മ സഹിക്കുന്ന പ്രകൃതമാണ്.തെങ്ങിൻതോട്ടത്തിൽ ആദ്യ 7 വർഷവും 25 കൊല്ലത്തിനു ശേഷവും എല്ലാ ഇടവിളകളും നന്നായി വിളയുന്നതിന് കാരണവും സമൃദ്ധമായി ലഭ്യമാകുന്ന വെയിൽ തന്നെ. ഓലക്കാലുകളുടെ ആകൃതി തന്നെ വെയിൽ താഴേയ്ക്ക് അരിച്ചിറങ്ങാൻ പാകത്തിനാണ്.
അതേസമയം, നമ്മുടെ വീട്ടുവളപ്പുകളിൽ ഇപ്പോള്‍ വെയിൽ കിട്ടാനാണ് പ്രയാസം. അത് കടയിൽനിന്ന് വാങ്ങാൻ കിട്ടില്ലല്ലോ?വീട്ടുവളപ്പിൽ ലക്കും ലഗാനുമില്ലാതെ മരങ്ങൾ വച്ചുപിടിപ്പിച്ച് വീട്ടുവളപ്പിനെ ഒരു മരമ്യൂസിയ (tree Museum) മാക്കി മാറ്റിയിരിക്കുകയാണ് ശരാശരി മലയാളി. കീഴേക്ക് അരിച്ചിറങ്ങുന്ന വെയിൽ നമ്മുടെ വീട്ടുമുറ്റങ്ങളില്‍ വളരെ കുറഞ്ഞിരിക്കുന്നു.

താഴെ വെയില്‍ കിട്ടാതായതോടെയാണ് മലയാളി കൃഷി ചെയ്യാൻ ടെറസ്സിൽ കയറിയത്. പക്ഷേ, ‘ഗൃഹനിർമാണ വൈദഗ്ധ്യം’ മൂലം ഇപ്പോള്‍ അവിടവും കെട്ടിയടച്ചുകഴിഞ്ഞു.
ചുരുക്കത്തില്‍, കൃഷിയിൽ വെയിലിന്റെ പ്രാധാന്യം നമ്മള്‍ മറന്നുവോ എന്ന് സംശയം..
വീട്ടിലുള്ളവരുടെ ഹൃദയവും കരളും കിഡ്നിയും രക്ഷിക്കാൻ നന്നായി വെയിൽ കിട്ടുന്ന 2 സെന്റ് (80 ചതുരശ്ര മീറ്റർ ) സ്ഥലം പച്ചക്കറിവിളകൾക്കായി ഓരോ വീട്ടിലും സജ്ജമാക്കുവാന്‍ നാം അടിയന്തരപ്രമേയം പാസേക്കേണ്ടിയിരിക്കുന്നു.
പേരക്കുട്ടികള്‍ക്ക് കട്ടിലും കട്ടളയും തൊട്ടിലും ഉണ്ടാക്കാൻവേണ്ടി, ഉള്ള പുരയിടം മുഴുവൻ തേക്കും മഹാഗണിയും വച്ചുപിടിപ്പിക്കുന്നത് വിവേകമല്ല എന്നറിയണം. വീട്ടു വളപ്പുകളിൽ ഭക്ഷ്യവിളകൾക്ക് മുൻഗണന നൽകണം. വീട്ടുവളപ്പിനെ ഭക്ഷ്യവിളകളുടെ ഒരു തോട്ടമാക്കി മാറ്റിയാല്‍ അവിടെപ്പാര്‍ക്കുന്നവർക്ക് ദീർഘായുസ് ഉണ്ടാകും.
ഇന്നലെ ചെടികൾ കൊണ്ട വെയിലാണ് ഇന്നത്തെ നമ്മുടെ ശരീരം. ലത് മറക്കരുത് രമണാ…
മഹാഭാരതത്തിൽ, പാഞ്ചാലിയ്ക്ക് സൂര്യദേവൻ ‘അക്ഷയപാത്രം ‘നൽകി എന്ന പരാമർശമുണ്ട്. ഭക്ഷണത്തിന്റെ ഉറവിടം സൂര്യൻ ആണെന്ന സൂചന ആണത്.
“സ്വസ്തി ഹേ സൂര്യ തേ സ്വസ്തി..
മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹ മൂർത്തിയാം സൂര്യ…
വറ്റാത്ത നിറവാർന്ന നിൻ തപ്ത ദീപ്തമാം അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകൊന്നൊരിത്തിരിച്ചുടുപാൽ വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലിക്കൊച്ചുഭൂമിയിൽ
ജീവന്റെ ഉന്മത്തനൃത്തം..”
(സൂര്യഗീതം -ഒ എൻ വി )

തയ്യാറാക്കിയത്

പ്രമോദ് മാധവൻ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ,ആലപ്പുഴ

ShareTweetSendShare
Previous Post

റോസ് ചെടി നട്ടുവളർത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

Next Post

ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറികൾ, പഠനത്തോടൊപ്പം കൃഷിയുമായി കുട്ടിക്കർഷകർ

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറികൾ, പഠനത്തോടൊപ്പം കൃഷിയുമായി കുട്ടിക്കർഷകർ

Discussion about this post

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies