കൃഷി വ്യാപനം ലക്ഷ്യമിട്ടു തയ്യാറാക്കിയ സുജലം സുഫലം പദ്ധതിയിലൂടെ കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഹരിത കേരളം ജില്ലാ മിഷന്‍.ഇതിന്റെ ഭാഗമായി തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം നേടിയ തദ്ദേശസ്ഥാപനങ്ങളെ അനുമോദിച്ചുകൊണ്ട് സാക്ഷ്യപത്രം നല്‍കുന്ന ചടങ്ങ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കൃഷി യോഗ്യമായ ഇടങ്ങളിലെല്ലാം കൃഷി ആരംഭിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് തരിശുരഹിത ഗ്രാമം പദ്ധതി. തരിശുരഹിത ഗ്രാമമെന്ന നേട്ടം കൈവരിക്കുന്നതിനായി ഓരോ ബ്ലോക്കിലും ഓരോ പഞ്ചായത്തുകളെയാണ് ആദ്യ ഘട്ടം ബീക്കണ്‍ പഞ്ചായത്തുകളായി തിരഞ്ഞെടുത്തിരുന്നത്.
ഒരു പഞ്ചായത്തിലെ തരിശ് ഭൂമി കണ്ടെത്തുക, അതില്‍ വയല്‍ , കരഭൂമി തരം തിരിക്കുക, വയല്‍ വീണ്ടെടുക്കാന്‍ കഴിയുന്ന പ്രദേശങ്ങളില്‍ വയല്‍ വീണ്ടെടുക്കുക, കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ യോജിച്ച കൃഷി ഇറക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
കൃഷിയോഗ്യമായ തരിശ് ഭൂമിയില്‍ 90 ശതമാനം വരെ കൃഷി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളാണ് എന്നിവയാണ് തരിശുരഹിത ഗ്രാമമാകുന്നത്.സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശുഭൂമി കൃഷിയോഗ്യമാവാന്‍ തുടങ്ങിയത് നേരത്തെ വിജയകരമായിരുന്നു .
Discussion about this post