കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “സുഭിക്ഷ കേരളം’’ പദ്ധതിയുടെ ഭാഗമായി രാജ് ഭവനിലും പച്ചക്കറി കൃഷി ആരംഭിച്ചു. ഗവർണ്ണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ പച്ചക്കറി തൈ നട്ട് കൊണ്ട് രാജ് ഭവനിലെ കൃഷി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് രാജ് ഭവനിൽ കൃഷി ആരംഭിച്ചത്. രാജ് ഭവനിൽ തരിശായികിടന്നിരുന്ന 5 ഏക്കർ ഭൂമിയിലാണ് വെണ്ടയും,വഴുതനയും,മരച്ചീനിയും,മുളകും,പപ്പായയും,ചോളവുമുൾപ്പെടെ
ഇരുപത്തിയാറ് തരം പച്ചക്കറി തൈകളും,കിഴങ്ങു വർഗ്ഗങ്ങളും,പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നത്.
വീടുകളിൽ കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങൾ കൂടുതൽ തിരിച്ചറിയണമെന്ന സന്ദേശമാണ് രാജ് ഭവനിൽ ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ തനിക്ക് നൽകാനുള്ളതെന്ന് ഗവർണ്ണർ അറിയിച്ചു.
കൂടെ രാജ് ഭവനിൽ ആരംഭിച്ച കൃഷിയിൽ നിന്ന് വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുമെന്നുള്ള സന്തോഷവും ഗവർണ്ണർ പങ്കുവച്ചു.
Discussion about this post