സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി. ബഹു.കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പദ്ധതി ഉൽഘാടനം ചെയ്തു .മറിയപ്പടിയിൽ അടുത്തിടെ നിർമാണം പൂർത്തീകരിച്ച ഫെഡറൽ ബാങ്കിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലാണ് പദ്ധതി ഉൽഘാടനം ചെയ്തത്.
കരുമാല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും നേതൃത്വം കൊടുത്ത് പളളിയാക്കൽ ബാങ്കുമായി സഹകരിച്ചാണ് ഫ്ലാറ്റിലുള്ള എല്ലാ കുടുംബങ്ങളും കൃഷിയിലേക്ക് വന്നിട്ടുള്ളത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധ വാർഡുകളിൽ പച്ചക്കറി കൃഷി വ്യാപിക്കുന്നതിൻ്റെ ഭാഗമായി മുന്നൊരുക്കപ്രവർത്തനങ്ങൾ നടന്ന് വരുന്നു .
Discussion about this post