ലിറ്റർ ഒന്നിന് രണ്ട് രൂപ വീതം അധിക പാൽ വില നൽകാൻ തീരുമാനം. ക്ഷീര കര്‍ഷകരിൽ സംഭരിക്കുന്ന പാലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് മില്‍മയുടെ മലബാര്‍ റീജനല്‍ കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂനിയന്‍ (എം.ആര്.സി.എം.പി.യു). കാലിത്തീറ്റ ചാക്ക് ഒന്നിന് 250 രൂപ സബ്സിഡിയും അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് വില വർദ്ധിപ്പിച്ചത്.
മലബാര്‍ യൂനിയന്റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒരു ലക്ഷത്തില്‍പരം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ ശരാശരി 45.95 രൂപയാണ് ഒരു ലിറ്റര്‍ പാലിന്. ഇത് 47.95 രൂപയായി വര്‍ധിക്കും.
അഞ്ച് കോടി രൂപയോളം കാലിത്തീറ്റ സബ്സിഡി ഇനത്തിലും കര്‍ഷകരിലേക്ക് എത്തും. 1420 രൂപ വിലയുള്ള മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 250 രൂപ വീതം സബ്സിഡി നൽകും.
Discussion about this post