ജില്ലാ മണ്ണ് പരിശോധനയിൽ മണ്ണ് പരിശോധനയ്ക്ക് സംവിധാനം. ജില്ലയിലെ കർഷകരുടെ കൃഷിയിടങ്ങളിലെ മണ്ണിൻറെ ഫലഭൂയിഷ്ടത മനസ്സിലാക്കുന്നതിനും നിലവിലുള്ള വിളകളുടെയും പുതിയതായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെയും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനും ആയി മണ്ണ് പരിശോധിക്കാം.
കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയ്ക്ക് നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാമ്പിളുകൾ തളിപ്പറമ്പ് കരിമ്പത്ത് പ്രവർത്തിക്കുന്ന ജില്ല മണ്ണ് പരിശോധന ലാബിൽ നൽകാം. കൃഷിവകുപ്പിന്റെ വിവിധ പദ്ധതിയിൽ ഉൾപ്പെടുന്ന സാമ്പിളുകൾ സൗജന്യമായും മറ്റുള്ളവ സൗജന്യ നിരക്കിലും പരിശോധിച്ചു മണ്ണ് പരിപോഷണ കാർഡ് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ 94 95 75 67 17.
Discussion about this post