കർഷകർക്കിടയിൽ സോയിൽ ഹെൽത്ത് കാർഡിനെ സംബന്ധിച്ചുള്ള ബോധവൽക്കരണം നേടി ശ്രദ്ധ നേടിയിരിക്കുകയാണ് കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രികൾച്ചർ വർക്ക് എക്സ്പീരിയൻസിന്റെ (RAWE)ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണിത്. അരസപാളയം വില്ലേജിൽ നിയോഗിക്കപ്പെട്ട വിദ്യാർത്ഥികളാണ് ഈ പരിപാടിയുമായി രംഗത്തെത്തിയത്. 2015 ഫെബ്രുവരി 19ന് നിലവിൽ വന്ന ഈ പദ്ധതിയെ കുറിച്ചും, പദ്ധതിയുടെ ഗുണഫലങ്ങൾ കർഷകർക്ക് എങ്ങനെ ലഭ്യമാകുമെന്നും പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വിശദമായി പറഞ്ഞു.
മണ്ണ് പരിശോധിച്ചു മണ്ണിൽ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ, ഓർഗാനിക് പദാർത്ഥങ്ങൾ എന്നിവയുടെ ശതമാനം സംബന്ധിച്ച വിവരങ്ങൾ നിർമ്മിക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സോയിൽ ഹെൽത്ത് കാർഡിന് സഹായത്തോടെ അവരുടെ കൃഷി സ്ഥലത്തെ മണ്ണിൻറെ നിർദ്ദിഷ്ട ശുപാർശകൾ നൽകുന്നു. പഞ്ചായത്ത് പ്രസിഡൻറ് സുന്ദർരാജിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് കോളേജ് ടീം ഡോ. സുധീഷ് മണലിൽ,ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. വി.എസ് മണിവാസഗം, ഡോ. പ്രൺ. എം, ഡോ. മനോൻമണി. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Discussion about this post