സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ ( സാഫ് ) തീരമൈത്രി പദ്ധതിയിലൂടെ ജോയിൻറ് ലൈബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യകച്ചവടം, ഉണക്കമീൻ കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പലിശയ്ക്ക് കടമെടുത്ത് മത്സ്യ കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. ഇതിന് പ്രായപരിധി ഇല്ല. അഞ്ചു പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ പലിശരഹിത വായ്പയായി ലഭിക്കും. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽ നിന്നും, ജില്ലയിലെ മത്സ്യ ഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847907161 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Society for Assistance to Fisher Women (SAF) has invited applications from groups consisting of fisherwomen
Discussion about this post