വീടുകളിലെ ചെറുകിട സംരംഭങ്ങൾക്ക് ഇനി ലൈസൻസോടെ പ്രവർത്തിപ്പിക്കാം. നിലവിൽ വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും മറ്റു വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും നിലവിൽ ലൈസൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. എന്നാൽ മലിനീകരണം നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഉപയോഗ സ്വഭാവം കണക്കാക്കാതെ ലൈസൻസ് നൽകാൻ ഭേദഗതി കൊണ്ടുവരും. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി 47 ഇനം പരിഷ്കരണങ്ങളാണ് ഭേദഗതി ചെയ്യുന്നത്.

ഇതോടുകൂടി സംരംഭങ്ങൾക്ക് ബാങ്ക് വായ്പയും ജി എസ് ടി രജിസ്ട്രേഷനും ലഭിക്കുന്നതിനുള്ള കാലതാമസവും പരിഹരിക്കപ്പെടും. സാമ്പത്തിക വർഷം ലൈസൻസിന്റെ കാലാവധി അവസാനിപ്പിക്കും എന്ന വ്യവസ്ഥയും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഇനി വീടുകളുടെ 50% വരെ സംരംഭക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ലൈസൻസ് ഫീസ് പൂർണ്ണമായും മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. മൂലധന നിക്ഷേപം കണക്കാക്കുന്നതിൽ നിന്ന് ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കുന്നതും പരിഗണിക്കും. 200 മീറ്റർ പരിധിക്കുള്ളിൽ ഉള്ള സ്വന്തം ഭൂമിയിൽ പാർക്കിംഗ് അനുവദിക്കാവുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
Content summery : Small businesses in homes can now operate with a license.
Discussion about this post