മുംബൈ: കര്‍ഷകര്‍ക്ക് ഇനി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി പുതുക്കാന്‍ ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക്. വീട്ടിലിരുന്ന് തന്നെ കെസിസി പുതുക്കാന്‍ യോനോ കൃഷി എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.
രാജ്യത്തെ പത്തോളം പ്രാദേശിക ഭാഷകളില്‍ സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എത്തിക്കുന്ന ബഹു ഭാഷ പ്ലാറ്റ്ഫോമാണ് യോനോ കൃഷി. എസ്ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കല്‍ ഉപകാരപ്രദമാകും. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്ക്കാനും സഹായിക്കും. വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
യോനോ കൃഷിയിലൂടെ കെസിസി റിവ്യൂ കൂടാതെ യോനോ ഖാത, യോനോ ബചത്, യോനോ മിത്ര, യോനോ മണ്ഡി തുടങ്ങിയ സേവനങ്ങളും കര്‍ഷക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
Discussion about this post