പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സമുദ്ര മത്സ്യ ഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് നിയമനം. 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണനലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുളളവരും 35 വയസ്സില്‍ കൂടാതെ പ്രായമുളളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരോ ആയിരിക്കണം അപേക്ഷിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. അഡ്രസ്സ്, വയസ്സ്, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാ ഓഫീസുകളില്‍ ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കണം. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. കേരളത്തിലെ ഒന്‍പത് തീരദേശ ജില്ലകളിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലായി 222 സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതാണ് പദ്ധതി.
Discussion about this post