ചെറുകിട റബ്ബർ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറിൽ താഴെ വിസ് തൃതിയുള്ള ചെറുകിടത്തോട്ടത്തിൽ വർഷം
മുഴുവൻ ടാപ്പിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോ ഒരു ഹെക്ടർവരെ മാത്രം വിസ്തൃതിയുള്ള സ്വന്തം തോട്ടത്തിൽ സ്വയം ടാപ്പുചെയ്യുന്നവരോ ആയ തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാം. അപേക്ഷകർ
ഭാരതസർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായുള്ള ആർ.പി.എൽ. പരിശീലന പരിപാടിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയവരോ ടാപ്പിങ് മികവ് വർദ്ധിപ്പിക്കുന്നതിനായി
റബ്ബർബോർഡ് നടത്തുന്ന പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുള്ളവരോ ആയിരിക്കണം.
റബ്ബറുത്പാദകസംഘങ്ങളുടെ കീഴിൽ രൂപവത്കരിക്കപ്പെട്ടിട്ടുള്ള ടാപ്പർ ബാങ്കുകളിൽ അംഗങ്ങളായ ടാപ്പിങ്
തൊഴിലാളികൾക്കും പദ്ധതിയിൽ ചേരാൻ അർഹതയുണ്ടായിരിക്കും. അപേക്ഷകർ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവരും തൊട്ടു മുൻപിലുള്ള 12 മാസക്കാലത്ത് 90 ദിവസത്തിൽ കുറയാതെ കൂലിക്കോ സ്വന്തം തോട്ടത്തിൽ സ്വയമോ ടാപ്പിങ്‌തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരായിരിക്കണം.
കേന്ദ്ര/സംസ്ഥാനസർക്കാരുകൾ നടപ്പാക്കിയിട്ടുള്ള ഏതെങ്കിലും മറ്റു ക്ഷേമപെൻഷൻപദ്ധതികളിൽ അംഗമായവർക്ക് പദ്ധതിയിൽ ചേരുന്നതിന് അർഹതയുണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡിന്റെ കോൾസെന്ററിൽ വിളിക്കാം.
കോൾസെന്റർ നമ്പർ- 0481 2576622.
Discussion about this post