റബർ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന റബർ ഉൽപാദന പ്രോത്സാഹന പദ്ധതിയുടെ പത്താംഘട്ടം ആരംഭിച്ചു. കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന റബറിന് കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഇതിനായി അടുത്തുള്ള റബർ ഉൽപാദക സംഘത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ,ടാപ്പ് ചെയ്യുന്ന റബ്ബർ നിൽക്കുന്ന സ്ഥലത്തിൻറെ തന്നാണ്ട് കരമടച്ച് രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം എല്ലാ ഗുണഭോക്താക്കളും 2024 – 25 വർഷത്തെ ഭൂ നികുതി സമർപ്പിച്ച രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. ധനസഹായത്തിനായി സമർപ്പിക്കുന്ന സെയിൽസ് ഇൻവോയ്സുകൾ, ബില്ലുകൾ സാധുവായ ലൈസൻസ് ഉള്ള ഒരു ഡീലറിൽ നിന്നുള്ളതായിരിക്കണം. ഡീലർമാർ നിയമപരമായി വേണ്ട റിട്ടേണുകൾ എല്ലാം സമർപ്പിക്കുന്നവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് ഓഫീസുമായി ബന്ധപ്പെടുക.
The tenth phase of the Rubber Production Promotion Scheme implemented by the Government of Kerala has started with the intention of providing fair price to the rubber farmers.
Discussion about this post