റബർ കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന വാർത്തയാണ് രാജ്യാന്തരതലത്തിൽ റബർ വില ഉയരുന്നത്. നിലവിൽ റബർ വില രണ്ടുമാസത്തിനുശേഷം 200 രൂപ പിന്നിട്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം റബർ വിലയിൽ വൻ ഇടിവാണ് നേരിട്ട് കൊണ്ടിരുന്നത്. എന്നാൽ നിലവിൽ റബർ വില മെച്ചപ്പെട്ടിട്ടുണ്ട്. നാലാം ഗ്രേഡ് ഷീറ്റിന് 180 രൂപയ്ക്ക് മുകളിലാണ് നിലവിലെ വിപണി വില.
കേരളത്തിൽ ഉണ്ടായ കനത്ത ചൂട് മൂലം പല റബർ തോട്ടങ്ങളിലും ടാപ്പിംഗ് കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ തോട്ടങ്ങളിൽ ടാപ്പിംഗ് ആരംഭിക്കുവാനും, തന്മൂലം ഉത്പാദന വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്.
Discussion about this post