റബർ വിലയിൽ പിന്നെയും ഇടിവ്. 250 രൂപയ്ക്ക് മുകളിൽ ഉയർന്ന റബർ വില നിലവിൽ 212 രൂപയിൽ എത്തി. റബർ ബോർഡ് പ്രഖ്യാപിച്ച വില 224 രൂപയാണെങ്കിലും പലയിടത്തിലും ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികൾ ചരക്ക് എടുക്കുന്നത്.
നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിംഗ് ആരംഭിച്ച ചെറുകിട കർഷകർ വിലയിടിവ് മൂലം നട്ടം തിരിയുകയാണ്. ടയർ കമ്പനികൾ വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് കർഷക കൂട്ടായ്മകൾ ആരംഭിച്ചു. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ചെറുകിട വ്യാപാരികളും കർഷകരും ആവശ്യപ്പെട്ടിട്ടുണ്ട്.
Content summery : The price of natural rubber have fallen in kerala market
Discussion about this post