കേരളത്തിലെ റബർ വില കുത്തനെ താഴോട്ട്. ആർ. എസ്.എസ് ഫോർ ഗ്രേഡ് റബറിന്റെ ബോർഡ് വില 186 ൽ നിന്ന് 182 രൂപയും, വ്യാപാരി വില 182ൽ നിന്ന് 177 രൂപയിലേക്ക് കുറഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാർ തറ വില 180 രൂപ എന്ന നിരക്കിൽ ഉയർത്തിയെങ്കിലും ഏപ്രിൽ ഒന്നിന് മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. കാലാവസ്ഥ വ്യതിയാനം ആണ് റബർ ഉൽപാദനത്തെ ബാധിച്ചതെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. വിലയിടവ് ഈ മേഖലയിലെ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തിയെന്ന് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നു മുതൽ കിലോഗ്രാമിനെ 180 രൂപയായി വർദ്ധിപ്പിക്കും എന്നായിരുന്നു ബഡ്ജറ്റ് പ്രഖ്യാപനം. വിപണി വിലയിൽ കുറവ് വരുന്ന തുക സർക്കാർ സബ്സിഡിയായി അനുവദിക്കും. കർഷകരുടെ പ്രതിസന്ധി മനസ്സിലാക്കി അവരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത് എന്ന് ധനമന്ത്രി അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ റബർ കർഷകർക്ക് ഉൽപാദന ബോണസ്സായി 24.48 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലേറെ വരുന്ന ചെറുകിട നാമമാത്ര റബർ കർഷകർക്ക് ഈ ആനുകൂല്യം മുഴുവനായും ലഭിക്കും. റബർ ബോർഡ് അംഗീകരിച്ച മുഴുവൻ കർഷകർക്കും ഈ വർഷം തന്നെ സബ്സിഡി ലഭ്യമാകും.
SUMMERY : The fall in natural Rubber price in kerala
Discussion about this post