വര്‍ഷങ്ങളായുള്ള കേരളത്തിലെ കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിന് ഇക്കുറിയും അവഗണന. റബ്ബറിന് വാണിജ്യവിളയില്‍ നിന്നും കാര്‍ഷിക വിളയിലേക്ക് മാറ്റം നല്‍കണം എന്നതായിരുന്നു ആവശ്യം.
നിലവില്‍ ചണവും പരുത്തിയും കാര്‍ഷികവിളകളാക്കി മാറ്റിയിട്ടുണ്ട്. കാര്‍ഷിക ശക്തീകരണവും സംരക്ഷണവും വില ഉറപ്പാക്കലും വിഷയമാക്കിയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഓര്‍ഡിനന്‍സിലാണ് റബ്ബറിന് അവഗണന.
റബ്ബറിനെ കാര്‍ഷിക വിളയാക്കിയാല്‍ നിലവില്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിക്കുന്ന സംഭാവനകള്‍ക്ക് റബ്ബര്‍ കര്‍ഷകരും അര്‍ഹത നേടിയേനെ.4 vശതമാനം നിരക്കില്‍ ലഭിക്കുന്ന വായ്പ്പ,കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യം എന്നിവ മുഖേന റബര്‍ മേഖലയില്‍ ആശ്വാസം കണ്ടെത്താന്‍ കഴിയുമായിരുന്നു.
40000 രൂപ തൊഴിലുറപ്പിനായി നീക്കി വയ്ക്കുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങളെ തൊഴിലുറപ്പ് മേഖലയില്‍ ഉള്പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ടാപ്പിങ്ങ് അനുബന്ധ ജോലികളെയും തൊഴിലുറപ്പില്‍ പരിഗണിച്ചിരുന്നു എങ്കില്‍ തൊഴിലാളികള്‍, നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്തേനെ.കൂടാതെ തൊഴില്‍ ദിനങ്ങള്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമായിരുന്നു.
Discussion about this post