തിരുവനന്തപുരം: റബ്ബർകർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസർക്കാർ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു. കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആർഎസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിശ്ചിത ഫോറത്തിൽ അടുത്തുള്ള റബ്ബറുത്പാദക സംഘത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, ടാപ്പുചെയ്യുന്ന റബ്ബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. എല്ലാ ഗുണഭോക്താക്കളും 2024-25 വർഷത്തെ ഭൂനികുതി അടച്ച രസീത് സമർപ്പിച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്.
ധനസഹായത്തിനായി സമർപ്പിക്കുന്ന സെയിൽസ് ഇൻവോയ്‌സുകൾ/ബില്ലുകൾ സാധുവായ ലൈസൻസുള്ള ഒരു ഡീലറിൽ നിന്നുള്ളതായിരിക്കണം. ഡീലർമാർ നിയമപര മായി വേണ്ട റിട്ടേണു കൾ എല്ലാം സമർപ്പിക്കുന്നവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോർഡ് ഓഫീസുമായി ബന്ധപ്പെടുക.
Discussion about this post