റബർ ആവർത്തന കൃഷിക്ക് റബർ ബോർഡ് സബ്സിഡി നൽകുന്നു. 2017 ൽ റബർ ബോർഡ് ഈ സബ്സിഡി നിർത്തിയിരുന്നു. പിന്നീട് ഇപ്പോഴാണ് റബ്ബർ ബോർഡ് സബ്സിഡി പുനരാരംഭിച്ചത്. തോട്ടത്തിലെ പ്രായമായ റബർ മരങ്ങൾ മുറിച്ച് കൂടതൈ നടാൻ ഹെക്ടറിന് 40,000 രൂപ ഈ വർഷം ലഭിക്കും.

കേന്ദ്രസർക്കാർ സർവീസ് പ്ലസ് പോർട്ടൽ മുഖേന റബർ കർഷകർക്ക് ഒക്ടോബർ 31 വരെ സ്വയം അപേക്ഷ നൽകാമെന്ന് റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇതിനാവശ്യമായ രേഖകൾ ബോർഡ് ഫീൽഡ് ഓഫീസർമാരെ കാണിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
Discussion about this post