നാടൻ വരിക്കപ്ലാവുകളുടെ കൂട്ടത്തിലേയ്ക്ക് ഒരു പുതിയ താരം കൂടി ‘റോയൽ റെഡ്’.കോട്ടയത്തെ ഒരു കർഷകൻ്റെ തോട്ടത്തിൽ കണ്ടെത്തിയ ഈ പ്ലാവിൻ്റെ ചക്കച്ചുളകൾക്ക് തിളങ്ങുന്ന ചുവപ്പു നിറവും തേൻ മധുരവുമാണ്.അധികം ഉയരം വയ്ക്കാത്ത തായ്ത്തടിയും ധാരാളം ശാഖകളുമുള്ള ഇവയുടെ ചക്കകൾക്ക് ആറു കിലോയോളം തൂക്കമുണ്ടാകും.നിറയെ ചക്കകൾ വിളയുന്ന പ്രകൃതമുള്ള ഇവയുടെ ചക്കകൾ ഏപ്രിൽ – ജൂലൈ മാസങ്ങളിലാണ് പാകമാകുന്നത്.മഴക്കാത്തും മധുരം ഒട്ടും കുറയാറില്ല.പാചക ഗുണത്തിലും റോയൽ റെഡ് കേമനാണ്.കുള്ളൻ ഇനമായതിനാൽ കൂടുതൽ ജന പ്രിയമാണ് ഇവ.രോഗ – കീടങ്ങൾ ബാധിക്കാത്തതിനാൽ പരിചരണവും ആവശ്യമില്ല. ഇവയുടെ ബഡ് വെള്ളക്കെട്ടിലാത്ത മിതമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാം. മൂന്നു വർഷം കൊണ്ട് ഫലം തന്നു തുടങ്ങും.കർണാടകത്തിലെ തോട്ടങ്ങളിലും ഇപ്പോൾ റോയൽ റെഡ് വളർത്തി തുടങ്ങിയിട്ടുണ്ട്.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post