കൊറോണ വൈറസ് ബാധയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സാഹായമായി ധാരാളം പേർ മുന്നോട്ടു വന്നിട്ടുണ്ട് .അതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ പണമില്ലാത്തതിനെത്തുടർന്ന് സ്വന്തമായി കൃഷി ചെയ്ത പതിനായിരം കിലോ കപ്പ സംഭാവന ചെയ്‌തു വയനാട്ടിലെ റോയി ആന്റണി എന്ന കർഷകൻ. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് റോയി ആന്റണിയെ പ്രശംസിച്ചത് ഇപ്പോൾ മുഖ്യ മന്ത്രിയുടെ പരാമർശവും റോയ് ആന്റണി എന്ന കർഷകനെ തേടി എത്തി
ലോക്ക് ഡൗൺ വന്നപ്പോൾ റോയിയും പ്രതിസന്ധിയിലായി. പക്ഷെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണെന്നും റോയി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കപ്പ നൽകാമെന്ന് കരുതി. ഈ വിവരം ആദ്യം അറിയിച്ചത് മന്ത്രി കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെയാണ്.
രണ്ടു ദിവസം കൊണ്ടാണ് കപ്പ ശേഖരിച്ചുകൊണ്ടുപോയത്. സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ളത് എടുത്തതിന് ശേഷം ബാക്കി ഹോർട്ടികോർപ്പ് തയാറാക്കുന്ന കിറ്റുകളിലേക്കാകും ഉപയോഗിക്കുക. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഇതിൽ നിന്നും ലഭിക്കുക. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക.
Discussion about this post