കേരളത്തില്‍ വ്യാപകമായി കാണുന്ന ഫലവൃക്ഷമാണ് ചാമ്പ. ചാമ്പക്ക, ചാമ്പങ്ങ, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ തുടങ്ങി വിവിധ പേരുകളില്‍ ചാമ്പ അറിയപ്പെടുന്നു. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില്‍ സുലഭമായി അടങ്ങിയിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക അത്യുത്തമമാണ്. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്.
ഈ ചൂടുസമയത്ത് ചാമ്പയ്ക്ക സ്ഥിരമാക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ ശരീരം തണുപ്പിക്കാന്‍ സാധിക്കും. ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതിനും, കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്ക സഹായിക്കും.
കണ്ണിനും ചാമ്പ നല്ലതാണ്. കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചാമ്പ നല്ലതാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയ്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.
പ്രോസ്റ്റേറ്റ്-സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സ്ഥിരമായി ചാമ്പയ്ക്ക കഴിച്ചാല്‍ മതിയെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയിലുണ്ടത്രേ.
Discussion about this post