25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു മരമാണ് പനിനീര്‍ച്ചാമ്പ. പനിനീരിന്റെ ഗന്ധവും സ്വാദുമുള്ള ഈ ഫലത്തിന്റെ ജന്മദേശം ഇന്ത്യയാണെന്നാണ് വിശ്വാസം. സംസ്‌കൃതത്തില്‍ ജമ്പുദ്വീപം എന്ന്് ഇന്ത്യയക്കൊരു പേരുണ്ട്. അതില്‍ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് കരുതുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാലാണ് പനിനീര്‍ ചാമ്പ എന്ന പേര് വന്നത്.
മൈര്‍ട്ടേസിയൈ സസ്യകുടുംബത്തില്‍പെട്ട മരമാണ് പനിനീര്‍ച്ചാമ്പ. രണ്ടറ്റവും നീണ്ട് കൂര്‍ത്തതാണ് ഇതിന്റെ ഇലകള്‍. പച്ചകലര്‍ന്ന ഇളം മഞ്ഞനിറവും ഉരുണ്ടതുമായിരിക്കും കായ്കള്‍. മാംസള ഭാഗത്തിനുള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും. നട്ടു നാലാം വര്‍ഷം മുതല്‍ ഇവയില്‍ നിന്നും വിളവെടുപ്പ് ലഭിച്ചുതുടങ്ങും. ഫലമായി മാത്രമല്ല, അലങ്കാരച്ചെടിയായും തണല്‍മരമായും പനിനീര്‍ച്ചാമ്പ നട്ടുപിടിപ്പിക്കുന്നവരുണ്ട്.
വിറ്റാമിന്‍ സി, കാര്‍ബോഹൈഡ്രേറ്റുകള്‍, ഭക്ഷ്യനാരുകള്‍, കൊഴുപ്പ്, കരോട്ടിന്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ വിവിധ അളവുകളില്‍ ഇതിലടങ്ങിയിരിക്കുന്നു. ജാം, ജെല്ലി, സിറപ്പ്, അച്ചാര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി പനിനീര്‍ ചാമ്പ ഉപയോഗിക്കുന്നു.
Discussion about this post