മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി. പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ആഫ്രിക്കാൻ പന്നിപ്പനി, ക്ലാസിക്കൽ സ്വൈൻ ഫീവർ, ബ്രൂസിലോസിസ് എന്നീ അസുഖങ്ങൾ മൂലവും, പാമ്പുകടി, വിഷബാധ എന്നിവ മൂലവും കന്നുകാലികൾ നഷ്ടപ്പെടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു.
പരിഷ്കരിച്ച പുതിയ ഉത്തരവ് പ്രകാരം ഇൻഷുറൻസ് തുകയോ ജില്ലാ കളക്ടറുടെ ധനസഹായമോ ലഭിക്കാത്ത ദുരന്തബാധിതരായ എല്ലാ കർഷകർക്കും ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. സർക്കാരിനെ ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള മൃഗാശുപത്രിയിൽ എത്തി കർഷകർ സമർപ്പിക്കേണ്ടതാണ്.
Content summery : Revised criteria for granting financial assistance to farmers from the Disaster Relief Fund of the Animal Welfare Department.
Discussion about this post