ഈടില്ലാതെ നൽകുന്ന കാർഷിക വായ്പയുടെ പരിധി ഉയർത്തി റിസർബാങ്ക് ഓഫ് ഇന്ത്യ. വായ്പ തുക 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയാണ് വർദ്ധിച്ചത്. വർദ്ധനവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
പണപ്പെരുപ്പവും കൃഷിചെലവ് ഉയർന്നതും ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് വായ്പാ തുക ഉയർത്തിയത്. ചെറുകിട നാമമാത്രം ഭൂവുടമകളായ 86 ശതമാനം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
Content summery : Reserve Bank raises limit on unsecured agricultural loans
Discussion about this post