തേനീച്ചകൾക്ക് പ്രതിരോധ വാക്സിൻ കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്കിലെ കോർണൽ സർവകലാശാല ഗവേഷകർ. ചെടികളിലെ പരാഗണത്തിന് ഗുണകരമാകുന്ന തേനീച്ചകൾ ആണ് ബംബിൾ ബീസ്. പക്ഷേ ചെടികളെ നശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ ഉപയോഗപ്പെടുത്തുന്ന കീടനാശിനികൾ ഇവയെയും നശിപ്പിക്കുന്നതിന് കാരണമാകുന്നതിന്റെ പരിഹാരമായാണ് ഗവേഷകർ ഇത്തരത്തിൽ ഒരു കണ്ടുപിടിത്തം നടത്തിയത്.
പഞ്ചസാര വെള്ളത്തിൽ കലക്കി നൽകിയ ഹൈഡ്രജെൽ മൈക്രോ പാർട്ടിക്കിൾസ് കഴിച്ച തേനീച്ചകൾക്ക് വിഷപദാർത്ഥമായ നിയോനികോട്ടിക് ആസിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിച്ചുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. പഠനത്തിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ മൈക്രോപാർട്ടിക്കിൾ കഴിച്ച തേനീച്ചകൾക്ക് നിക്കോട്ടിനോയിഡിനോടുള്ള അതിജീവനശേഷി 30 ശതമാനത്തോളം വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടുപിടുത്തം ഏറ്റവും കൂടുതൽ ഗുണകരമാവുന്നത് കാർഷിക മേഖലയ്ക്ക് ആണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തി.
Discussion about this post